ലോകത്തെ ഏറ്റവും ബൃഹത്തായ ചികിത്സാ പദ്ധതി ആയുഷ്മാൻ ഭാരതിലുടെ ഇതുവരെ ചികിത്സ തേടിയത് 10 ലക്ഷം പേരാണെന്ന് ധനമന്ത്രി പീയൂഷ് ഗോയൽ.കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അരുൺ ജയ്റ്റലി പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് സെപ്റ്റംബർ 25 നാണ് നിലവിൽ വന്നത്.പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു.രാജ്യത്തെ ഗുണഭോക്താക്കള്‍ക്കെല്ലാം കുടുംബത്തിന്റെ വിശദാംശങ്ങളടങ്ങിയ ക്യുആര്‍ കോഡ് രേഖപ്പെടുത്തിയ കത്തുകള്‍ നേരിട്ടെത്തിച്ചിട്ടുണ്ട്.